പൂന: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ കേരളത്തിന് റിലേയില്‍ മൂന്നു സ്വര്‍ണം. അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലാണ് കേരളത്തിന് ഇരട്ട സ്വര്‍ണം ലഭിച്ചത്. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 4-400 റിലേയിലും കേരളത്തിനാണ് സ്വർണം.
മഹാരാഷ്ട്രയെ അയോഗ്യരാക്കി യതോടെയാണ് അണ്ടർ 21 വിഭാഗ ത്തിൽ സ്വർണം കേരളത്തിനു ലഭി ച്ചത്. ആൺകുട്ടികളുടെ 4-400 റിലേയിൽ ആർ. സാജൻ, സൽമാൻ ഫറൂഖ്, അജയ് കെ. വിശ്വനാഥ്, അബ്ദുൾ റസാഖ് എന്നിവരുടെ ടീമിനായിരുന്നു സ്വർണം.
പെൺകുട്ടികളിൽ എൽഗ തോമസ്, പ്രിസ്കില ഡാനിയൽ, ഗൗരി നന്ദന, എ.എസ്. സാന്ദ്ര എന്നിവരുടെ ടീമായിരുന്നു സ്വർണം. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 4-400 മീറ്റർ റിലേയിൽ അഭിനന്ദ് സുന്ദരേശൻ, എസ്. ശരത്, സബിൻ ടി. സത്യൻ, ടി. ടിജിൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്.
അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പ്രിസ്കില ഡാനിയല്‍ (2:14.17 സെക്കന്‍ഡ്) വെള്ളി നേടി. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിഷ്ണു പ്രിയ (1:02.63 സെക്കന്‍ഡ്) വെള്ളിയും കെ.എം. നിഭ (1:03.71 സെക്കന്‍ഡ്) വെങ്കലവും നേടി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ അനു മാത്യു (12.09 മീറ്റര്‍) വെള്ളിയില്‍ മുത്തമിട്ടു.
അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സി. അഭിനവിന് (21.74 സെക്കന്‍ഡ്) വെങ്കലം. അണ്ടര്‍ 21 പെണ്‍കുട്ടികളു ടെ 200 മീറ്ററില്‍ ആന്‍സി സോജന് (24.81 സെക്കന്‍ഡ്) വെങ്കലം നേടി.ഖേലോ ഇന്ത്യയിൽ കേരളത്തിന്റെ അത്ലറ്റിക് ടീം 10 സ്വർണവും ഒന്‍പത് വെള്ളിയും 13 വെങ്കലവും നേടി.