കോട്ടയം: മലയാള സിനിമയിലെ പുരുഷാധികാരത്തെ ശക്തമായി ചോദ്യം ചെയ്ത് പ്രമുഖ നടി റിമ കല്ലിങ്കൽ രംഗത്ത്. അവസരങ്ങൾക്കായി കിടക്കപങ്കിടേണ്ടിവരുമ്പോൾ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാൾ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമയുടെ വിമർശനം.
അവളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എല്ലാ സ്ത്രീകളും വാർത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് വിശേഷാധികാരത്താൽ നിങ്ങൾ അന്ധരാകുന്നതുകൊണ്ടാണ്. നിങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെനിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. ഈ ദുരവസ്ഥ ഒരു ദിവസം മാറുക തന്നെ ചെയ്യുമെന്നും റിമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.