കേട്ടത് തെറ്റ്, നൃത്തപരിപാടി ഉപേക്ഷിച്ചതിന് കാരണം ഭീഷണിയല്ലെന്ന് റിമ കല്ലിങ്കല്‍, ആഷിഖ് അബുവിന് തെറിവിളി

rimaകുവൈറ്റിലെ നൃത്തപരിപാടി റദ്ദാക്കേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. സ്വകാര്യ വ്യവസായ ഗ്രൂപ്പ് സംഘടിപ്പിച്ച ഷോയിലെ റിമയുടെ നൃത്തം ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നുവെന്നായിരുന്നു വാര്‍ത്ത. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്കു വലിയ പ്രാധാന്യം നല്കിയിരുന്നു. കുവൈറ്റില്‍ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നൃത്തപരിപാടി ഉപേക്ഷിച്ചതെന്ന് റിമ പറഞ്ഞു.

കുവൈറ്റില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന കര്‍ശനമാണ്. അതിനാല്‍ നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടന്ന് തീരുമാനം എടുക്കുകയായിരുന്നു. നൃത്തപരിപാടിക്കായി മേക്കപ്പിട്ട ശേഷമാണ് റിമ പരിപാടി ഉപേക്ഷിച്ചത്. തുടര്‍ന്ന് റിമ സദസിലേക്ക് മാറിയിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് റിമ പരിപാടി ഉപേക്ഷിച്ചുവെന്നായിരുന്നു വാര്‍ത്ത.

ഈ വാര്‍ത്ത പരന്നശേഷം റിമയുടെ ഭര്‍ത്താവായ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പേജില്‍ ചിലരുടെ തെറിവിളിയാണ്. ഭാര്യയെ പൊക്കിവിടുന്ന താന്‍ അനുഭവിക്കുമെന്നിങ്ങനെ പോകുന്നു അശ്ലീലകമന്റുകള്‍. സംഭവത്തില്‍ ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts