ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. ഇത്തവണ മലയാള സിനിമാ താരം റിമ കല്ലിങ്കലാണ് പുതിയ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഹെയർ സ്റ്റൈലിൽ വന്പൻ മാറ്റം വരുത്തിയാണ് റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഫ്രോ-കരീബിയൻ സ്ത്രീകളുടെ ശൈലിയിൽ ഇഴകളെടുത്ത് പിരിച്ചുവച്ച ട്വിസ്റ്റ് ശൈലിയിലെ ഹെയർ സ്റ്റൈലിലും സണ്‍ ഗ്ലാസും ധരിച്ച ഫോട്ടോ റിമ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പടം ഇടാൻ കാത്തിരിക്കുന്നതു പോലെയായിരുന്നു, ലൈക്കുകളുടെയും കമന്റുകളുടെയും വരവ്. ചിലതൊക്കെ പതിവ് രീതിയിലുള്ള പരിധിവിട്ട പരിഹാസവും ചീത്തവിളിയുമൊക്കെയാണെങ്കിലും ചിലതെങ്കിലും രസകരമായവയുമുണ്ട്. മേക്കപ്പിന്റെ പലവിധത്തിലുള്ള ഭാവങ്ങൾ കണ്ടിട്ടുണ്ട്.. ഇത്രയും ഭയാനകമായ വേർഷനിൽ ആദ്യമായിട്ടാണെന്നും കമന്റുണ്ട്. അമല പോളിനെയും സെറീന വില്ല്യംസിനെയുമൊക്കെപ്പോലെയുണ്ടെന്നും പൊളിച്ചുവെന്നും കമന്റു ചെയ്തവരും കുറവല്ല.