കേരളം പോലൊരു സംസ്ഥാനത്ത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ ഒരിടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ല.
സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി എന്നത് എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒന്നാണ്. വൈറസ് എന്ന സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ ഐസി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു.
അപ്പോള്‍ ഇന്റേണല്‍ കമ്മിറ്റി എന്നുളള ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്നേ ഉണ്ടായിരുന്നുളളൂ. ഒരു തൊഴിലിടത്തില്‍ ഒരുപാടു പേരെ ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ അവിടം കളങ്കരഹിതമായിരിക്കണം എന്നുളള മാനസികാവസ്ഥ മാത്രമാണ് ഇതിന് ആവശ്യം.
വസ്ത്രധാരണത്തിന്റെ പേരിലുളള സൈബര്‍ ആക്രമണത്തെ ഞാന്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല. മറ്റ് പല കാര്യങ്ങളും എനിക്ക് ചെയ്യാനുണ്ട്.
ഇത്തരം വിഷയങ്ങളില്‍ മറുപടി പറയാന്‍ ഞാനൊരു കൊച്ചുകുട്ടിയൊന്നും അല്ല. കുട്ടികളെ താന്‍ ചെറുതായി കാണുകയല്ല.
ഇന്നത്തെ കുട്ടികള്‍ വ്യക്തമായ കാഴ്ചപ്പാട് ഉളളവരാണ്. ഇത്തരത്തിലുളള നിസാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ല എന്നാണ് ഉദ്ദേശിച്ചത്. -റിമ കല്ലിങ്കല്‍