മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായുള്ള കഥാപാത്രങ്ങളില്‍ പ്രത്യേക മികവു പുലര്‍ത്തുന്ന നടിയാണ് റിമ.
അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാന്‍ മടി കാണിക്കാത്ത അപൂര്‍വം നടിമാരിലൊരാളാണ് റിമ.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. അഭിനയ വൈഭവത്തിലൂടെ താരം നേടിയ പ്രേക്ഷകര്‍ക്കൊപ്പം സ്വന്തമായി നിലപാടുകള്‍ തുറന്നു പറഞ്ഞതു കൊണ്ട് വിമര്‍ശകരെയും താരം നേടിയിട്ടുണ്ട്.
മീഡിയകളില്‍ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകുന്നതു പോലെതന്നെ വാക്കുകളും വൈറല്‍ ആകാറുണ്ട്.
ഇപ്പോള്‍ സ്ത്രീസമൂഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ആണ് തരംഗമായി പ്രചരിക്കുന്നത്.
പെണ്‍കുട്ടി അടിപൊളിയാണ്. ആ കുട്ടി ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ ജീവിതത്തിലേക്ക് മറ്റുള്ളവര്‍ പടച്ചുണ്ടാക്കാതിരുന്നാല്‍ മാത്രം മതി എന്നാണ് താരത്തിന്റെ വാക്കുകള്‍. എങ്ങനെ ജീവിക്കണം എന്ന് അവളില്‍ അടിച്ചേല്‍പ്പിക്കരുത് എന്നും താരം പറയുന്നു.
പലപ്പോഴും പെണ്‍കുട്ടികളെ എല്ലാം സഹിക്കണം എവിടെയാണെങ്കിലും എന്താണെങ്കിലും അഡ്ജസ്റ്റ് ചെയ്യണം എന്നാണ് പഠിപ്പിക്കാറുള്ളത്.
ഇങ്ങനെ സമൂഹം പഠിപ്പിക്കുന്നത് കൊണ്ട് സ്ത്രീകള്‍ തന്നെയാണ് ബുദ്ധിമുട്ടുന്നത് എന്നാണ് ഇപ്പോള്‍ താരം പറയുന്നത്. സ്ത്രീധന മരണങ്ങള് ചര്‍ച്ചയായ സമയത്താണ് താരത്തിന്റെ വാക്കുകള്‍ പ്രസക്തമായത്.
‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്.
പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള് എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി എന്നും താരം പറഞ്ഞു.
പെമ്പിള്ളേര് അടിപൊളിയാണ് എന്നും അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും എന്നും താരം കൂട്ടിച്ചേര്‍ത്തു.