മലയാള സിനിമലോകത്തെ റിബലുകളുടെ കൂട്ടായ്മയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂപംകൊണ്ട ഡബ്യൂസിസി പല വിഷയങ്ങളിലും സ്വന്തം നിലപാടുകൊണ്ട് കൈയ്യടി നേടി, ഒപ്പം വിമര്‍ശനവും പരിധിയില്ലാത്ത ആക്രമണവും. ഇപ്പോള്‍ ഡബ്യൂസിസി നേതാവ് റിമ കല്ലിങ്കല്‍ യുവതാരം ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിമ യുവതാരത്തിനെതിരേ തിരിഞ്ഞത്.
വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്ക്കാന് ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്ക്കുമ്പോള് വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്മാന് പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്ക്കുമ്പോള് വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്ക്കാന് ഞങ്ങള്‍ക്ക് കഴിയില്ല. ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്ക്കാന് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം-റിമ തുറന്നു പറഞ്ഞു.
അതേസമയം അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും എതിരേയുള്ള ആരോപണം കടുപ്പിച്ചിരിക്കുകയാണ് റിമയും കൂട്ടരും എഎംഎംഎ എന്ന സംഘടന എല്ലാതരത്തിലും പുരുഷ മാഫിയയായി മാറിയിരിക്കുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി എഫേര്‍ട്ട് എടുത്ത് ഒരു വിഷയം ഉന്നയിക്കുമ്പോള്‍ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് തീര്‍ത്തുപറയുകയാണെന്നും റിമ കുറ്റപ്പെടുത്തുന്നു.
ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടി എടുത്തിരുന്നെങ്കിലും കാര്യങ്ങള്‍ മാറി മറിഞ്ഞേനെ. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായേയില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോല്‍ അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.