സിനിമലോകത്ത് നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയമാണിത. വിമണ്‍ ഇന്‍ സിനിമ കളക്ടീവും മറ്റും സജീവമായതോടെ സിനിമയിലെ കൊള്ളരുതായ്മകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടുത്തിടെ നടി റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്സ് ടോക്ക്സ് എന്ന ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമലോകത്ത് ചര്‍ച്ചയാകുന്നത്.
റിമ പറയുന്നതിങ്ങനെ- പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു. വീഡിയോയുടെ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം റിമ ഉന്നയിക്കുന്നത്. ഇതുവരെ ഒരു നടിമാരും പരസ്യമായി പറഞ്ഞു കേള്‍ക്കാത്തൊരു ആരോപണമാണിത്. വീഡിയോ കാണാം.