ഇത് കേരളം ചോദിക്കുന്ന ചോദ്യം, അഥവാ ചോദിക്കേണ്ട ചോദ്യം! ആഷിഖ് അബുവിന് പുറകേ ദിലീപിനും അമ്മയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കലും രംഗത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി തുടരുന്ന നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം പുകയുകയാണ്, സിനിമാ മേഖലയില്‍. കേസ് കോടതിയിലിരിക്കെ എന്തടിസ്ഥാനത്തിലാണ് താരത്തെ സംഘടനയില്‍ തിരിച്ചെടുത്തതെന്ന് വിശദമാക്കണമെന്ന് സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസി പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടിരിക്കുന്ന ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇത് കേരളം ചോദിക്കേണ്ട ചോദ്യം അല്ലെങ്കില്‍ ചോദിക്കേണ്ടത് എന്ന കുറിപ്പോടെയാണ് റിമ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അമ്മ മീറ്റിങില്‍ പങ്കെടുത്ത് ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍ പതിവു പോലെ ഫേസ്ബുക്കിലൂടെ മാത്രം പങ്കുവെയ്ക്കുന്നതിനെ വിമര്‍ശിച്ചിരിക്കുകയാണ് ആരാധകര്‍. നടിമാരുടെ സംഘടനയെന്ന് പേരിട്ടിട്ട് ദിലീപ് എന്നയാള്‍ക്കെതിരെയുള്ള ഒരു സംഘടനയായി മാത്രം മാറിയിരിക്കുകയാണ് ഇതെന്നും വിമര്‍ശനങ്ങളുണ്ട്.

റിമയ്ക്ക് മുന്‍പ് ഭര്‍ത്താവ് ആഷിക് അബുവും അമ്മയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇങ്ങനെയാണെങ്കില്‍ അന്തരിച്ച നടന്‍ തിലകനോടും അമ്മ മാപ്പു പറയുമായിരിക്കുമല്ലേ? എന്ന് പരിഹാസപൂര്‍വ്വം ചോദിച്ചായിരുന്നു ആഷികിന്റെ പോസ്റ്റ്.

Related posts