കൊച്ചി നഗരത്തില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ മൊഴികള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നു. കൊച്ചിയിലെ ഓപ്പറേഷന് മുമ്പ് നടി റിമ കല്ലിങ്കലിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി സുനി പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായക ഭാര്യയായ നടിയെ തട്ടിക്കൊണ്ടു പോയി ബ്ലാക്‌മെയ്ല്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അനുകുലമാകാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചത്രേ.
നടിയുടെ െ്രെഡവറായിരുന്ന മാര്‍ട്ടിനുമായി ഒരുമാസത്തിലേറെയായി ഗൂഢാലോചന നടത്തിയിരുന്നെന്നും സുനി വെളിപ്പെടുത്തി. കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന കാമുകിക്കു ലക്ഷക്കണക്കിനു രൂപ നല്‍കിയിട്ടുള്ളതായി സുനി സമ്മതിച്ചു. ഒറ്റത്തവണ 10 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്. എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ സഹായത്തോടെ യുവതികളെ ചതിച്ച് നീലച്ചിത്ര നിര്‍മാണം നടത്തിയതായി പോലീസിന് ബലമായ സംശയമുണ്ട്. ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിയെടുത്ത ലക്ഷങ്ങളില്‍ ഒരു പങ്കാണ് സുനി, ഷൈനിക്ക് നല്‍കിയതത്രേ.
അതേസമയം പള്‍സര്‍ സുനി, വിജിഷ് എന്നിവരെ ആലുവ പോലീസ് ക്ലബില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ പള്‍സര്‍ സുനിയെ സംഭവം നടന്ന വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നു പറഞ്ഞ് തമ്മനത്തെത്തി അന്വേഷിച്ചെങ്കിലും തൊണ്ടി മുതല്‍ കണ്ടെത്താനായില്ല. സംഭവത്തില്‍ സ്ത്രീക്കോ, സിനിമാ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന നിലപാടില്‍ പള്‍സര്‍ സുനി ഉറച്ചു നില്‍ക്കുകയാണ്. ബ്ലാക്ക് മെയിലിംഗ് ലക്ഷ്യംവച്ച് ഇതേ നടിയെ ഗോവയിലെ സിനിമ ചിത്രീകരണത്തിന്റെ ഘട്ടത്തില്‍ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെടുകയായിരുന്നുവെന്നും സുനി സമ്മതിച്ചു.