സാധാരണയായി മലയാളി നടിമാര്‍ അന്യഭാഷകളിലേക്ക് ചേക്കേറുന്നത് കരിയറിന്റെ തുടക്കത്തിലാണ്. കൂടുതല്‍ പണവും പ്രശസ്തിയും ലഭിക്കുമെന്നതാണ് ഇതിനു കാരണം. എന്നാല്‍ മലയാളത്തില്‍ അഞ്ചെട്ടു വര്‍ഷം അഭിനയിച്ചശേഷം ഒരു നടി അതിര്‍ത്തി കടക്കുകയാണ്. അതിനു കാരണം മറ്റൊന്നുമല്ല, മലയാളത്തില്‍ വേണ്ടത്ര അവസരങ്ങളില്ലെന്നത് തന്നെ കാരണം. മറ്റാരുമല്ല റിമ കല്ലിങ്കല്‍ തന്നെയാണ് ആ നടി. അടുത്തകാലത്തൊന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ലഭിക്കാതിരുന്ന റിമ ഇപ്പോള്‍ അഭിനയിക്കുന്നത് ക്ലിന്റ് എന്ന ചിത്രത്തിലാണ്. വിവാഹം കഴിഞ്ഞതോടെ ഗ്രാഫ് താഴ്ക്കായ റിമയെ സംവിധായകര്‍ക്കും വലിയ താല്പര്യമില്ല. ന്യൂജന്‍ സിനിമകളുടെ വാണിജ്യസാധ്യത പോയതും ഇവര്‍ക്കു തിരിച്ചടിയായി.
മലയാളം വിട്ടൊരു കളിക്കുമെന്ന് നേരത്തെ പരസ്യമായി പറഞ്ഞ നടി ഇപ്പോള്‍ അന്യഭാഷയിലേക്ക് ഭാഗ്യം പരീക്ഷിക്കാന്‍ പറക്കാനൊരുങ്ങുകയാണ്. തമിഴില്ിന്നോ തെലുങ്കില്‍ നിന്നോ മികച്ച അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നാണ് അവര്‍ പറയുന്നത്. സംതൃപ്തി ലഭിക്കുന്ന വേഷം ലഭിച്ചാല്‍ ഭാഷ ഏതാണെന്ന് നോക്കാതെ ജോലി ചെയ്യും. നയന്‍താരയും കീര്‍ത്തി സുരേഷുമെല്ലാം തങ്ങളുടെ കരിയറിന്റെ തുടക്കത്തിലാണ് തമിഴിലേക്ക് ചേക്കേറിയത്. എന്നാല്‍ നടിയുടെ പ്രായം കഴിഞ്ഞ റിമയ്ക്ക് തമിഴില്‍ പിടിച്ചു നില്‍ക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.