ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ താരമാണ് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍.
ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗട്ട് സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍.
സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു റിമയുടെ പ്രതികരണം.
പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു.
ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്കിയ മറുപടി.
ഈ മറുപടി തന്റെ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവച്ചത്.
റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്.
നമുക്കാര്ക്കെതിരേയും ഇതേ നടപടികളുണ്ടാകാം – റിമ കുറിച്ചു.