ദുല്‍ഖറിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞ നടി രേഷ്മ അന്ന രാജന് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയോടു പൊങ്കാല. മമ്മൂട്ടി അച്ഛന് വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക്പോസ്റ്റില്‍ ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.
ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം. സ്റ്റാര്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
ഹെല്ലോ ആന്റി… മമ്മൂട്ടി എന്ന മഹാ നടന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്. ഞങ്ങള്ക് അതു ഒരു വികാരം ആണ്. ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റ്. പിന്നെ ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍.
ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും. അതില്‍ നിങ്ങളെപ്പോലെയുള്ള ആന്റിമാരും ഉണ്ട്. എന്തിനേറെ പറയുന്നു താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല. കൊച്ചമ്മ വന്നോ ??കാവ്യയെ മാനസികമായി പീഡിപ്പിച്ചപ്പോ നീ എവിടെ ആരുന്നു ?റോഡില്‍ ഒരു പാവത്തിനെ മൂന്നു കൊച്ചമ്മമാര് കൂടി പീഡിപ്പിച്ചപ്പോ നീ എവിടെ ആരുന്നു ?പോലീസ് പാവം അടികൊണ്ടവന് എതിരെ കേസ് എടുത്തു അപ്പളും കണ്ടില്ല നിന്റെ പോസ്റ്റ് ?എന്തെ പോസ്റ്റ് കണ്ടില്ലല്ലോ ?ധൈര്യം ഉണ്ടോ നിനക്ക് ഈ മാധ്യമങ്ങള്‍ക്കു എതിരെ ഒരു പോസ്റ്റ് ഇടാന്‍ ? ഇതുപോലെ പോകുന്നു കമന്റുകള്‍.