മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെയാണ് റിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
അടുത്തിടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇടയ്ക്കിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന ഒരു കമന്റിന് നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കാണാന്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്നാണ് ഒരാള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിയില്‍ നല്കിയ കമന്റ്.
ഇതിന് റിമ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’ ഇതായിരുന്നു റിമയുടെ മറുപടി.
പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതിനും മറുപടിയുമായി റീമ രംഗത്തെത്തി. ‘അതേ, ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ് അദ്ദേഹം. പക്ഷേ എന്നാല്‍, നമ്മളത് നിസ്സാരമായി കാണരുത്.
എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം’- റീമ കുറിച്ചു. നിരവധിപേരാണ് നടിയെ പിന്തുണച്ച് കമന്റുകളിട്ടത്.