പാര്‍ട്ടി ചാനലിനെതിരേ ആഞ്ഞടിച്ച് റിമാ കല്ലിങ്കല്‍; കൈരളിയോട് നരകത്തില്‍ പോയി തുലയാന്‍ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

rima600കൈരളി ചാനലിനെതിരേ ആഞ്ഞടിച്ച് റിമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
. പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൈരളി ടിവി നല്‍കിയ വാര്‍ത്തയാണ് ഇത്തരത്തില്‍ രൂക്ഷമായി പ്രതികരിക്കാന്‍ റിമായെ പ്രേരിപ്പിച്ചത്. കൈരളി ചാനലിനോട് നരകത്തില്‍ പോയി തുലയാന്‍ പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ” ജോണ്‍ ബ്രിട്ടാസ്, നിങ്ങളുടെ ചാനലില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ രാജി വച്ച് പുറത്തു പോകണം.ഒരു മനുഷ്യജീവി അവളുടെ ജീവിതത്തിലെ ഏറ്റവും ദുരിതകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിക്കഥ കണ്ടെത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു.”റിമാ ചോദിക്കുന്നു.

പ്രമുഖ നടിയെ മുന്‍ ഡ്രൈവറും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയെ കൈരളി ടിവി വ്യാഖ്യാനിച്ച രീതിയാണ് ഇപ്പോള്‍ വിമര്‍ശനത്തിനു പാത്രമായിരിക്കുന്നത്.മുന്‍ ഡ്രൈവറും സംഘവും നടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് തുടങ്ങുന്ന വാര്‍ത്തയില്‍. അവര്‍ നടിയെ ലൈംഗിക  വൈകൃതങ്ങള്‍ക്കു നിര്‍ബന്ധിച്ചെന്നും അത് വീഡിയോയില്‍ പകര്‍ത്തിയെന്നും  പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ച നടിയെ ബലമായി ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേല്‍പിക്കുകയും ചെയ്‌തെന്നും കൈരളിയുടെ വാര്‍ത്തയില്‍  നടി പോലീസിനു നല്‍കിയ  മൊഴിയായി പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനിട്ട സംഘം നടിയുടെ സകല ചലനങ്ങളും രണ്ടു ദിവസമായി നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തൃശൂരില്‍ നടക്കുന്ന ഷൂട്ടിംഗിനുശേഷം രാത്രിയോടെയാണ് നടി െ്രെഡവര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. അത്താണി മുതല്‍ പള്‍സര്‍ സുനി ഉള്‍പ്പെടുന്ന സംഘം ഇവര്‍ക്കു പുറകെ കൂടി. മറ്റൊരു കാറില്‍ സംശയമുണ്ടാകാത്തത്ര ദൂരത്തിലായിരുന്നു യാത്ര. അത്രയൊന്നും ആള്‍പ്പാര്‍പ്പില്ലാത്ത അത്താണിയില്‍വച്ച് നടിയുടെ വണ്ടിയില്‍ കയറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണു നടി പോലീസിനു നല്‍കിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു.

അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. പാതിരാത്രിയില്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ നടിയെ കണ്ട് ലാലും കുടുംബവും ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു നടിയുടെ മറുപടി. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ലാല്‍ സംഭവങ്ങള്‍ പോലീസിനെ അറിയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ മാനഹാനി ഓര്‍ത്ത് നടി ആദ്യം എതിര്‍ത്തെങ്കിലും ലാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.വെറുതെവിട്ടാല്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും എന്തു സംഭവിച്ചാലും തങ്ങളും സിനിമാലോകവും നടിയ്‌ക്കൊപ്പമുണ്ടാകുമെന്നും ലാല്‍ പറഞ്ഞതോടെ കേസുമായി മുന്നോട്ടു പോകുകയായിരുന്നു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പോലീസിനു മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്‌ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. സിനിമലോകം മുഴുവനും നടിയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈയൊരു സംഭവത്തെയാണ് കൈരളി നിര്‍ഭയാ മോഡല്‍ ആക്രമണമാക്കിമാറ്റിയത്.

Related posts