ഒരു ഘട്ടത്തിൽ ഞാൻ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയിൽ ഞാൻ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽനിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്.
അത് വലിയ ആഘാതമായി. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അവിടെ എത്താൻ ഏതറ്റം വരെയും പോകും.
പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസിലാവൂ.
അന്ന് എന്റെ സ്ത്രീസൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നു പാളിയേനെ, ജീവിതം മടുത്ത അവസ്ഥയായിരുന്നു.
-റിമ കല്ലിങ്കൽ