താരസംഘനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമായി കാണുന്നു.
മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന് ശുപാര്‍ശയില്‍ നിയമ നിര്‍മാണത്തിന് മുമ്പ് ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു.
അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം.
അത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
-റിമ കല്ലിങ്കല്‍