ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവിലൂടെ കലാകാരന്മാര്ക്കും സാങ്കേതിത വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതായി നടി റൈമ സെന്‍.
പാന്‍ഡെമിക്കിനു ശേഷം ഒടിടി പ്ലാറ്റ്ഫോമുകള് നിര്‍ണായകമായി. മറന്നുപോയ നിരവധി നടന്മാര്ക്കും നടിമാര്‍ക്കും സാങ്കേതിക വിദഗ്ധര്ക്കുംവരെ ഈ പ്ലാറ്റ്ഫോമുകള് വഴിയൊരുക്കിയിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്ക്കും അവസരങ്ങള്‍ നല്കി. ഒരു നടനെ ചുറ്റിപ്പറ്റിയല്ല അതിലെ കഥയെന്നത് ഓരോ കഥാപാത്രത്തിനും പ്രാധാന്യം നല്‍കുന്നതാണ്.
ഈ പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്കി. ഇവിടെ കഥ ഒരു നടനെ ചുറ്റിപ്പറ്റിയല്ല.
ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. അവര്‍ക്ക് ഓരോ കഥ പറയാനുണ്ട്. ഉള്ളടക്കങ്ങളൊന്നും താരങ്ങളെ പിന്പറ്റിയുള്ളതല്ല. അതിനാല്‍ അത് കുറച്ചുപേരുടേത് മാത്രമായി തോന്നുന്നില്ല.
പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ പലപ്പോഴും പുതിയ പ്രതിഭകളെയും പുതുമുഖ അഭിനേതാക്കളെയും തെരയുന്നുണ്ട്, കാമറയ്ക്ക് പിന്നിലുള്ള ആളുകള്‍ക്കുപോലും ഇതൊരു അനുഗ്രഹമാണ്.
അത് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യംകൊണ്ടാണ് ആളുകള്‍ക്ക് അവരുടെ കഥകള്‍ തുറന്നുപറയാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഉള്ളടക്കം കൂടുതല്‍ ശക്തമാകുന്നത്.
വിദ്യാ ബാലന്, തപ്സി പന്നു, ഹുമ ഖുറേഷി തുടങ്ങിയ നടിമാര്‍ നയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കൈകാര്യം ചെയ്യുന്നു. ഞാനും അതിന്റെ ഗുണഭോക്താവാണ്- റൈമ സെൻ പറയുന്നു.
ഒടിടി പ്ലാറ്റ്ഫോമായ ഹോയ്ചോയുടെ ഒറിജിനല്‍ സീരീസ് ഹലോയില്‍ റൈമ സെന്‍ കേന്ദ്ര കഥാപാത്രമായിരുന്നു. 2017ല്‍ ആയിരുന്നു സീരീസ് സ്ട്രീം ചെയ്തത്.
മൂന്ന് സീസണുകളില്‍ ആയി സീരീസ് സമ്പൂര്‍ണ വിജയമായിരുന്നു. റൈമ അഭിനയിച്ച മായ് പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സീരീസ് ആണ്.