ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിന്റെ കഥ പറയുന്ന ചിത്രത്തിൽ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥാപാത്രത്തെയാണ് റിമ കല്ലിങ്കൽ അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, ടോവിനൊ തോമസ്, പാർവതി, രേവതി, സൗബിൻ ഷഹീർ, ജോജു ജോർജ്, രമ്യാ നമ്പീശൻ, ദിലീഷ് പോത്തൻ, റഹ്മാൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഒപിഎം ബാനറിൽ നിർമിക്കുന്ന ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും.