പൊതുവെ ദമ്പതികള്‍ തമ്മില്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു കഴിയുമ്പോള്‍, പ്രത്യേകിച്ച്, സെലിബ്രിറ്റികളായ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിഞ്ഞു കഴിയുമ്പോള്‍ സ്വത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ വീണ്ടും കോടതി കയറ്റവും പിന്നീട് മാധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയലുകളും സ്വന്തം ഭാഗം ന്യായീകരിക്കലുമെല്ലാം പതിവാണ്.
എന്നാല്‍ ഇത്തരം പതിവ് വിവാഹമോചന കേസുകളില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും തമ്മിലുള്ള വേര്‍പിരിയല്‍.
രണ്ടാഴ്ചയ്ക്ക് മുന്‍പ് ഇവര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നത്. രണ്ടു വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞു മുന്നോട്ട് പോയതിനാല്‍ ആറുമാസത്തെ സാവകാശം പോലും ആവശ്യമായി വന്നില്ല. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമായതിനാല്‍ ഒരു കാര്യത്തിനും ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം വന്നില്ല. റോയ്‌സിന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കള്‍ മുഴുവന്‍ റിമിക്ക് തന്നെ റോയ്‌സ് തിരികെ നല്‍കി.
രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹിതരായെങ്കിലും റിമിയുടെ സ്വത്തുക്കള്‍ റിമിയുടെ കൈവശമായിരുന്നു. അതിന്റെ അവകാശം റോയ്സിന്റെ കയ്യിലേക്ക് വന്നു ചേര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്വത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം ഇവര്‍ക്കിടയില്‍ വന്നിരുന്നില്ല.
തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്സ് ഓര്‍ത്തെടുത്തിരുന്നു. അവള്‍ നല്ല പാട്ടുകാരിയാണ്. അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താന്‍ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലമാണ്. ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചിട്ടുണ്ട്-റോയ്സ് പറഞ്ഞിരുന്നു. താന്‍ പറയുന്നത് ആരോപണങ്ങളല്ല; മറിച്ച് പച്ച പരമാര്‍ത്ഥങ്ങളാണെന്നും റോയ്സ് പറയുന്നുണ്ട്.
വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. പിന്നീട് റോയ്സ് കൂടി പരിശ്രമിച്ചിട്ടാണ് റിമി പ്രശസ്തയായത്. അങ്ങനെ സമ്പാദ്യം വളര്‍ന്നു വലുതായതോടെ താന്‍ അതെല്ലാം അവള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവള്‍ക്കുതന്നെ വിട്ടുകൊടുക്കുകയായിരുന്നു. വേര്‍പിരിയുമ്പോഴും രണ്ടുപേര്‍ക്കുമിടയില്‍ യാതൊരുവിധ സാമ്പത്തിക തര്‍ക്കങ്ങളുമില്ല. റിമിക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്സ് നടന്നത്.