കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിലൊന്ന് രാഷ്ട്രദീപികയായിരുന്നു. സംഭവത്തില്‍ നടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുപ്രകാരമാണ് അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ റിമിയെ ചോദ്യം ചെയ്തതോടെ നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയോട് റിമിക്ക് വൈരാഗ്യം ഉണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരവും അവര്‍ക്കറിയാമായിരുന്നു.
റിമി ടോമി നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിലും മനുഷ്യക്കടത്തിലും പിന്നെ മറ്റൊരു സംഭവത്തിലുമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. മീശമാധവന് സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു.
ദുബായിലെ വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന് സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ആക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു്. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് ഈ നടി പറഞ്ഞുകൊടുത്തു എന്നാണ് കഥ. അതേസമയം ദിലീപും റിമിയും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
കഴിഞ്ഞ വര്‍ഷമാണ് ദിലീപിന്റെയും റിമിയുടെയും വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിദേശത്ത് നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളില്‍ സ്റ്റേജ് പ്രോഗ്രമുകള്‍ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അന്ന് റിമി രക്ഷപ്പെട്ടത് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ചാണെന്നാണ് ലഭിക്കുന്ന വിവരം.