ആദ്യരാത്രിപ്പേടി റിമിടോമിയ്ക്കു നഷ്ടമാക്കിയത് സൂപ്പര്‍താരത്തിന്റെ നായികാ പദവി

Rimiആദ്യരാത്രി എന്നു കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും സന്തോഷമാണുണ്ടാവുക. പ്രശസ്ത ഗായിക റിമിടോമിയുടെ കാര്യത്തില്‍ ഇത് മറിച്ചാണ്. യുവ സൂപ്പര്‍താരം നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം 1983ല്‍ നിവിന്റെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് ആദ്യരാത്രി എന്ന കടമ്പയില്‍ റിമിയ്ക്കു നഷ്ടമായത്. സുശീല എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ എബ്രിഡ്‌ഷൈന്‍ ആദ്യം ക്ഷണിച്ചത് ഗായിക കൂടിയായ റിമി ടോമിയെയായിരുന്നു.

എന്നാല്‍ റിമി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.  കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുളള ആദ്യരാത്രി രംഗത്തോടെയാണ് കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതെന്ന് സംവിധായകന്‍  പറഞ്ഞതോടെ റിമി ടോമി പിന്മാറുകയായിരുന്നു എന്നാണ്  സിനിമ രംഗത്തുനിന്നു കിട്ടുന്ന വിവരം.നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കുമെന്ന പേടിയായിരുന്നു ഇതിനു പിന്നില്‍  അതോടെ റിമി  ചിത്രത്തില്‍ നിന്നു പിന്മാറി. തുടര്‍ന്നാണ്  എബ്രിഡ്‌ഷൈന്‍ ശ്രിന്ദയെ നായികയാക്കിയത്.  എന്നാല്‍ 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് അഭിനയിക്കാതിരുന്നതെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ റിമി ടോമി പറഞ്ഞിരുന്നു.

ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന രമേശനെന്ന കഥാപാത്രമായി നിവിന്‍ പോളി നിറഞ്ഞാടിയ ചിത്രത്തില്‍ സുശീലയായി  ശ്രിന്ദ അരങ്ങു തകര്‍ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഹിന്ദി സിനിമകളൊന്നും കാണാത്തതിനാല്‍ സച്ചിനെ അറിയില്ലെന്ന് പറയുന്ന നിഷ്കളങ്കയായ സുശീലയെ ഓര്‍ത്ത് അന്നും ഇന്നും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. നിവിന്റെ കഥാപാത്രവും ശ്രിന്ദയുടെ കഥാപാത്രവും തമ്മില്‍ പരിചയപ്പെടുന്ന ഫസ്റ്റ് നൈറ്റ് രംഗം ചിത്രത്തിലെ തന്നെ ഏറ്റവും രസകരമായ മുഹൂര്‍ത്തമായാണ് വിലയിരുത്തുന്നത്.സുശീലയുടെ വേഷത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരകാല പ്രതിഷഠ നേടാനുള്ള അവസരമാണ് റിമിയുടെ ആദ്യരാത്രിപ്പേടിയില്‍ തട്ടിത്തകര്‍ന്നത്.

Related posts