പാലാ: ഗായിക റിമി ടോമിയുടെ ഇപ്രാവശ്യത്തെ ജന്മദിനാഘോഷവും മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു.
കോവിഡ് മഹാവ്യാധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതിരുന്ന മരിയസദനത്തിലെ സഹോദരങ്ങളോടു കുശലാന്വേഷണങ്ങള്‍ നടത്തിയും തമാശകള്‍ പറഞ്ഞും മരിയസദനം സന്തോഷിനും കുട്ടികള്‍ക്കുമൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി പിറന്നാള്‍ ദിനം മരിയസദനത്തില്‍ ആഘോഷിച്ചു.
മരിയസദനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നേരിട്ടറിവുള്ള റിമി ടോമി കഴിഞ്ഞ കുറെ കാലങ്ങളായി ജന്മദിനം മരിയസദനത്തിലാണ് ആഘോഷിക്കാറുള്ളത്.
റവ. ഡോ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍, മരിയസദനം സന്തോഷ്, അഡ്വ. സന്തോഷ് മണര്‍കാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ മരിയസദനം മക്കള്‍ക്ക് ഭക്ഷണം നല്‍കിയും കേക്ക് മുറിച്ചും അവരോടൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി ജന്മദിനം അവിസ്മരണീയമാക്കി.
തന്റെ അടുത്ത ജന്മദിനവും മരിയസദനത്തില്‍ തന്നെ ആഘോഷിക്കുമെന്ന് ഉറപ്പു നല്‍കിയാണ് അവര്‍ മടങ്ങിയത്.