കോവിഡ് പോസിറ്റീവായി. എന്നാലും, തലേദിവസം വരെ മറ്റു ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിറ്റേ ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ ചെറിയ തരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതയും തോന്നിത്തുടങ്ങി.
പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. അങ്ങനെയാണ് കോവിഡ് പരിശോധനയ്ക്കായി പോകുന്നത്. ടെസ്റ്റ് ചെയ്തു.
എന്നാല്‍ പരിശോധനാഫലം ലഭിക്കുന്നതിന് മുന്‍പ് എനിക്കറിയാമായിരുന്നു കോവിഡ് ആകുമെന്ന്. തുടര്‍ന്ന് പനിയും മറ്റ് ബുദ്ധിമുട്ടുകളും ശരീര വേദനയും ദുസഹമായിരുന്നു.
പരിശോധിച്ച ദിവസം അന്ന് രാത്രി തന്നെ റിസള്‍ട്ട് വന്നു. പോസിറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് 12 ദിവസം വീട്ടില്‍നിന്നു മാറി ഒറ്റയ്ക്ക് താമസിച്ചു.
ഈ സമയത്ത് പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. എല്ലാ ദിവസവുമുളള എന്റെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്നു. കോവിഡ് ബാധിച്ചുളള ക്ഷീണം അസഹനീയമായിരുന്നു.
എന്നിരുന്നാലും ഒരാഴ്ച പിന്നിട്ടപ്പോള്‍ ക്ഷീണം പൂര്‍ണമായും മാറിയിരുന്നു. തുടര്‍ന്ന് വീട്ടിലെ ജോലികള്‍ ഒക്കെ ഒറ്റയ്ക്ക് ചെയ്തു തുടങ്ങി. ഈ സമയത്താണ് താന്‍ കൂടുതല്‍ സിനിമ കാണാന്‍ ഇടയായത്.
സിനിമ കണ്ട് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. 12 ദിവസവും കഴിഞ്ഞതിന് ശേഷമാണ് വീണ്ടും കോവിഡ് പരിശോധനയ്ക്കു വിധേയമായത്. –റിമി ടോമി