ക​ല്യാ​ണ​മാ​യോ റി​മി…! രണ്ടു ദിവസമായി ഫോൺകോൾ എടുത്ത് മടുത്തു; പ്രചരിക്കുന്ന കല്യാണ വാർത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് റിമിടോമി…

ത​നി​ക്കെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഗാ​യി​ക റി​മി ടോ​മി​ രം​ഗ​ത്ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന എ​ല്ലാ വാ​ര്‍​ത്ത​ക​ളും വ്യാ​ജ​മാ​ണെ​ന്നാ​ണ് റി​മി ടോ​മി പ​റ​യു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് റി​മി​യു​ടെ പ്ര​തി​ക​ര​ണം.

റി​മി ടോ​മി​യു​ടെ വാ​ക്കു​ക​ള്‍- ഒ​രു ര​ക്ഷ​യു​മി​ല്ല, ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി കോ​ളോ​ട് കോ​ളാ​ണ്. വീ​ഡി​യോ​യു​ടെ ത​ല​ക്കെ​ട്ടി​ല്‍ കൊ​ടു​ത്ത​പോ​ലെ ക​ല്യാ​ണ​മാ​യോ റി​മി എ​ന്ന് നി​ര​വ​ധി​പ്പേ​ര്‍ വി​ളി​ച്ച് ചോ​ദി​ക്കു​ന്നു.

ഇ​തൊ​ന്നു വ്യ​ക്ത​മാ​ക്കാ​ന്‍ ആ​ണ് ഞാ​ന്‍ ഇ​പ്പോ​ള്‍ ഇ​ത്ത​ര​മൊ​രു വീ​ഡി​യോ​യു​മാ​യി വ​ന്ന​ത്. എ​ന്നെ അ​റി​യു​ന്ന​വ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും അ​റി​യു​വാ​നാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ചി​ല​ര്‍ ഇ​ത് അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. ഇ​ത് ഞ​ങ്ങ​ളോ​ട് എ​ന്തി​നു പ​റ​യ​ണം എ​ന്ന് അ​വ​ര്‍ ആ​ലോ​ചി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ത് അ​റി​യാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള​വ​രോ​ട് മാ​ത്ര​മാ​യി പ​റ​യു​ക​യാ​ണ്. അ​ങ്ങ​നെ ഒ​ന്നു​മി​ല്ല.

ന​മ്മ​ളോ​ട് ഒ​ന്നും ചോ​ദി​ക്കാ​തെ എ​ന്തി​ന് ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഭാ​വി​യി​ല്‍ അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യാ​ല്‍ അ​ത് ഞാ​ന്‍ നി​ങ്ങ​ളെ അ​റി​യി​ക്കാ​തി​രി​ക്കു​വോ. ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍ ധാരാളം വിളി‍​ക്കു​ന്നു​ണ്ട്.

അ​വ​ര്‍ എ​ന്തി​നാ വി​ളി​ക്കു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല . നല്ല ഉ​റ​പ്പോ​ടെ​യാ​ണ് അ​വ​ര്‍ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത്. ന​മ്മ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ അ​ങ്ങ് പോ​ണു…

എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഞാ​ന്‍ ആ​ദ്യം നി​ങ്ങ​ളെ അ​റി​യി​ക്കും. അ​പ്പോ​ള്‍ മാ​ത്രം വി​ശ്വ​സി​ച്ചാ​ല്‍ മ​തി. ക​ല്യാ​ണം ഒ​ന്നു​മാ​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ഞാ​ന്‍ അ​ങ്ങ​നെ അ​ങ്ങ് ജീ​വി​ച്ചു പൊ​ക്കോ​ട്ടെ.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ റി​മി ടോ​മി​യു​ടെ വി​വാ​ഹ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്ത​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ആ​ളാ​ണ് വ​ര​ന്‍ എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം.​

ഇ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്. വ​ര​ന്‍ ആ​രാ​യി​രി​ക്കും എ​ന്ന ത​ര​ത്തി​ലാ​ണ് ച​ര്‍​ച്ച​ക​ള്‍ പോ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വീ​ഡി​യോ​യു​മാ​യി റി​മി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment