മലയാളികളുടെ ഇഷ്ടതാരമാണ് റിമി ടോമി. ഗായികയായും അവതാരികയായും നടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് റിമി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റിന് അടിയില്‍ പരിഹാസവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
‘വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രം?ഗത്തെത്തി. ‘ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു.
‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്.
പ്രൊഫണല്‍ ബോക്‌സറായ ജാക്ക് ഡെംസെയുടെ വാക്കുകള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സമയത്ത് എഴുന്നേല്‍ക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് താരം കുറിച്ചത്.
അടിക്കുറിപ്പ് ഗംഭീരമാണെന്നും മേരികോം ആകുമോ എന്നു ചോദിച്ചുകൊണ്ട് സീരിയല്‍ താരം വിവേക് ഗോപനും രംഗത്തെത്തി. ഇതിന് രസകരമായാണ് റിമി മറുപടി നല്‍കിയത്. ചിലപ്പോള്‍ ആയിക്കൂടായ്കയില്ല. വെറുതെ പ്രോത്സാഹിപ്പിക്കല്ലേ’ എന്നാണ് താരം കുറിച്ചത്.
ആദ്യമായല്ല റിമി വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവെക്കുന്നത്. ഇതിന് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലൂടെ ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വ്യക്തമാക്കിയിരുന്നു.
നിരവധി വര്‍ക്കൗട്ട് വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. എന്തായാലും താരത്തിന്റെ പുതിയ വീഡിയോ ഹിറ്റായിരിക്കുകയാണ്.
https://www.instagram.com/p/CLGixQXBkiM/?utm_source=ig_embed