ഗായിക, അഭിനേത്രി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി റിമി ടോമി മാറി. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ചിക്കാഗോ സ്ട്രീറ്റുകളില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഒലിവ് ഗ്രീന്‍ ടീഷര്‍ട്ടും സ്കിന്‍ ഫിറ്റ് ജീന്‍സും സണ്‍ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് റിമി എത്തിയിരിക്കുന്നത്. അഡാര്‍ ലുക്കെന്നാണ് ആരാധകര്‍ പറയുന്നത്. ഗാനമേള അവതരിപ്പിക്കാനാണ് റിമി ചിക്കാഗോയില്‍ പോയത്.