ശോകഗാനം പാടിയാലും സ്റ്റേജിൽ തകർത്താടുന്ന റിമി ടോമി ദാമ്പത്യജീവിതത്തിലെ വേർപാടിലും ഏതാണ്ട് അങ്ങനെ തന്നെ. വിവാഹമോചനത്തോടെ പൂര്‍വ്വധികം സന്തോഷത്തോടെ പറന്നു നടക്കുന്ന റിമിയെയാണ് ഇപ്പോള്‍ കാണുന്നത്.
വിവാഹ വേർപാടിൽ തളർന്നിരിക്കാതെ യാത്രകൾ ചെയ്ത് സന്തോഷിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഗായികതന്നെയാണ്.സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.പതിനൊന്നു വർഷം നീണ്ട ദാമ്പത്യമാണ് റിമി ടോമിയും റോയ്സും അവസാനിപ്പിച്ചത്.
ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായിമാറിയ റിമി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.
പിന്നിട് ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികയായി അഭിനയിക്കുകയും ചെയ്തു.
View this post on Instagram
View this post on Instagram