പേടിച്ചാൽ ആരെങ്കിലും കടിക്കുമോ… റിമി ടോമിയോടാണ് ഈ ചോദ്യമെങ്കിൽ അതെ എന്നാവും ഉത്തരം കിട്ടുക. അടുത്തിടെ ഒരു ചാനൽ പരിപാടിക്കിടെയാണ് സംവിധായിക ഗീതു മോഹൻദാസുമായുള്ള ഒരു രസകരമായ സംഭവം റിമി പറഞ്ഞത്.
ഒരിക്കല്‍ ഫ്ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കൈയില്‍ കടിച്ചിട്ടുണ്ട്. അന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. സാധാരണ ഫ്ളൈറ്റില്‍ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാന്‍ ശരിക്കും പേടിച്ചു. കരഞ്ഞ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
ഫ്ളൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഗീതു എന്നെ വിളിച്ച് കയ്യിലെ പാട് കാണിച്ചു. ഇതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു, എനിക്കൊന്നും മനസിലായില്ല. ഞാന്‍ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു.