പത്രം, ന്യൂസ്, സ്പോര്‍ട്സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്മാതൃകയാവുകയല്ല ചെയ്യുന്നത്.
എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്. ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല,
എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്. ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളജില്‍, ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും.
കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസില്‍ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു.
അപ്പോള്‍ ടീച്ചര്മാര് വിചാരിച്ചുകാണും ഞാന്‍ ക്ലാസില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്എസ്എല്‍സിക്കും മാര്‍ക്കുണ്ടായിരുന്നു.
മാത്രമല്ല സ്കൂളിലും കോളജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. -റിമി ടോമി