കൊച്ചി: റിമി ടോമി എപ്പോഴും സ്മാര്‍ട്ടാണ്. വിവാഹമോചനം കഴിഞ്ഞിട്ടും അതൊന്നും റിമിയെ ബാധിച്ചിട്ടേയില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകള്‍. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങള്‍ കൊണ്ടു പോകുന്നത്.
മാലദ്വീപുകളില്‍ അടിച്ചു പൊലിക്കുന്ന ചിത്രങ്ങളാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. അമ്മയെയും സഹോദര പുത്രനെയും ചിത്രങ്ങളില്‍ കാണാം. ആരാധകര്‍ക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടല്ക്കരയില് നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് റിമി നേപ്പാളില്‍ പോയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു. രണ്ടായിരത്തോളം കൊച്ചു ദ്വീപുകള്‍ നിറഞ്ഞ മാലദ്വീപ് ലോകത്തെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്
ഇന്ത്യാക്കാര്‍ക്ക് ഇവിടേക്ക് മുപ്പതുദിവസത്തേക്കു സൗജന്യ വിസ അനുവദിക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപയോഗിക്കാന്‍ മലയാളി യാത്രക്കാര്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലദ്വീപുകള്‍. കൊച്ചിയില്‍ നിന്ന് താമസിയാതെ കപ്പല്‍ യാത്രയും തുടങ്ങും. ആളുകള്‍ക്ക് ചര്‍ച്ചയാക്കാന്‍ ഇടകൊടുക്കാതെയായിരുന്നു റോയ്സ് കിഴക്കൂടനുമൊത്തുള്ള ദീര്‍ഘനാളായുള്ള ദാമ്പത്യത്തിന് റിമി വിരാമമിട്ടത്.
ചാനല്‍ പരിപാടിക്കിടെ എടുത്ത അടിപൊളി സെല്‍ഫിയും വിവാഹ മോചനത്തിന് ശേഷം വൈറലായിരുന്നു. പ്രശ്നങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുഖഭാവം. കൂടുതല്‍ കരുത്തോടെ താന്‍ മുന്നോട്ട് പോകുമെന്ന് സെല്‍ഫിയിലൂടെ പറയാതെ പറയുകയായിരുന്നു ആ ചിത്രത്തില്‍ റിമി. ഇത് തന്നെയാണ് മാലി യാത്രയിലും മറ്റും റിമി തന്റെ മുഖത്ത് കാട്ടുന്നത്. തന്റെ കുടുംബം തന്നോടൊപ്പമുണ്ടെന്ന സന്ദേശവും മാലി യാത്രയിലൂടെ നല്കുന്നു.