പത്തനാപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദൂരുഹത ഒഴിയുന്നില്ല.ദിവസങ്ങളായി ചോദ്യം ചെയ്യൽ തുടരുന്നെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതായതോടെ പോലീസ് സർജനെ ഉൾപ്പെടെ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
പോസ്റ്റുമോർട്ടം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം കത്തയ ച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരെത്തുമെന്നാണ് സൂചന. ഇവരുടെ സാന്നിദ്ധ്യത്തിൽ സംശയമുള്ളവരെ വീണ്ടും ചോദ്യം ചെയ്യൽ.
കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയിൽ പതിനാറുകാരിയായ റിൻസിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുനലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറൽ എസ്പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേകവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
കഴുത്തിൽ കയറോ അതിന് സമാനമായ വസ്തു്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ഡോഗ് സ്ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചിൽ നടത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്.
സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ശാസ്ത്രീയ പരിശോധന യുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പോലീസിന് കൈമാറും.