നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ 1200 ഗ്രം സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കല്ലാച്ചി റിന്‍സി ജ്വല്ലറിയില്‍ വന്‍ മോഷണം നടന്നത്.സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന അഞ്ചാം പുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
പത്ത് ദിവസത്തേക്കാണ് പ്രതികളെ നാദാപുരം മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.തമിഴ്നാട് മേട്ടുപ്പാക്കം ജ്വല്ലറിയില്‍ രാജ വില്‍പ്പന നടത്തിയ 310 ഗ്രാം സ്വര്‍ണാഭരണങ്ങളും, വളാഞ്ചേരിയിലെ വാടക വീട്ടിന് പിന് വശം പറമ്പില്‍ മോഷണ സംഘത്തലവന് അഞ്ച് പുലി കുഴിച്ചിട്ട 522 ഗ്രാം ആഭരണങ്ങളും സൂര്യ വാടകയ്ക്ക് താമസിച്ച വീടിന് സമീപം മണ്കട്ടയ്ക്കുള്ളില് ഒളിപ്പിച്ച 152 ഗ്രാം ആഭരണങ്ങളും അര കിലോ വെള്ളി ആഭരണങ്ങളുമാണ് അന്വേഷണ സംഘത്തലവന് എസ്ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
കൂട്ടുപ്രതികളായ മറ്റ് മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി എസ് ഐ പറഞ്ഞു. കവര്‍ച്ച നടന്ന ശഷം റൂറല്‍ എസ് പി ജി.ജയദേവ്,നാദാപുരം ഡിവൈഎസ്പി ഇ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചപ്പോഴാണ് കേസിന്റെ ക്രൈം നമ്പര്‍ ചേര്‍ത്ത് മിഷന് 539/18 എന്ന പേര് നിര്‍ദേശിച്ചത്.
കൃത്യം അന്‍പതാമത്തെ ദിവസം തൊണ്ടിമുതലുകള്വരെ കണ്ടെത്തി അന്വേഷണസംഘം പ്രശസ്തി നേടി. വിവിധ പോലീസ് സ്റ്റേഷനുകളിലെ 16 പോലീസുകാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് കേരളത്തിലുടനീളം കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടിയത്.
കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ രാവിലെയോടെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ പങ്ക് വെളിപ്പെട്ടിരുന്നു. അടുത്ത ദിവസം തന്നെ തൃശ്ശൂര്‍ പോലീസും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.