റാന്നി: ഒറ്റയ്ക്കു താമസിച്ചു വന്ന യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍ഫ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റയ്ക്കു താമസിക്കുന്ന യുവതിയും കുഞ്ഞും ഇന്നലെ പകല്‍ വീടിനു വെളിയിലേക്ക് ഇരുവരെയും കണ്ടിരുന്നില്ല.
യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന് വിദേശത്താണ്.റാന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കുമാറ്റി.
ഇന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ക്കു ശേഷമേ മരണത്തിലെ ദുരൂഹത അറിയാനാകുവെന്ന് പോലീസ് അറിയിച്ചു.
സജുവിന്റെ സഹോദരങ്ങള്‍ റിന്‍ഫ താമസിച്ചിരുന്ന വീടിനു സമീപത്താണ് താമസിച്ചത് സജു ചെറിയാന്റെ സഹോദരന്റെ മകള്‍ സ്കൂള്‍വിട്ടുവന്നശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിന്ഫയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
അസ്വാഭാവികത
വീടിന്റെ കതകുകള്‍ ഉള്ളില്‍ നിന്നു പൂട്ടിയിരുന്നതിനാല്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ ്അസ്വാഭാവികത ബോധ്യപ്പെട്ടത്. പോലീസ് എത്തിയശേഷമാണ് ഉള്ളില്‍ പ്രവേശിച്ചത്.
റിന്ഫയുടെ മൃതദേഹം മുറിക്കുള്ളിലും കുഞ്ഞിന്റേത് ഡൈനിംഗ് ഹാളിലുമാണ് കണ്ടത്. സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തു.