നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തുക്കൾ മോഷണം പോയാലുള്ള മനോ വേദന അത് കഠിനമാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് തിരികെ ലഭിച്ചാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 82 -കാരനായ ഡേവിഡ് ലോറെൻസോയ്ക്കാണ് 50 വർഷങ്ങൾക്ക് മുമ്പ് കാണാതായ മോതിരം തിരികെ ലഭിച്ചത്.
അദ്ദേഹം യുഎസ് നേവൽ അക്കാദമിയിൽ തന്റെ ബിരുദ കോഴ്സ് ചെയ്യുന്നതിനിടയിലാണ് മോതിരം കളഞ്ഞ് പോയത്. 1964 -ൽ പിറ്റ്സ്ബർഗിന് സമീപമുള്ള യൂണിയൻടൗൺ കൺട്രി ക്ലബ്ബിൽ തന്റെ പിതാവിനൊപ്പം ഗോൾഫ് കളിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് താൻ ഏറെ ഇഷ്ടപ്പെടുന്ന മോതിരം നഷ്ടമായത്. കുറേ നേരം അത് തിരഞ്ഞെങ്കിലും അത് തിരികെ ലഭിച്ചില്ല. നിരാശനായി ഡേവിഡിന് മടങ്ങണ്ടി വന്നു.
ഇതേ കോഴ്സിൽ സമീപ കാലത്ത് ഗോൾഫ് കളിക്കുകയായിരുന്ന മൈക്കൽ സെനർട്ട് എന്ന 70 -കാരൻ. കളിക്കിടെയാണ് എന്തോ ഒന്ന് മണ്ണിൽ പുതഞ്ഞുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾതന്നെ അത് അദ്ദേഹം എടുത്തു നോക്കുകയും അത് മോതിരമാണ് എന്ന് മനസിലാകുകയും ചെയ്തു. അങ്ങനെ അദ്ദേഹം അതിന്റെ ഉടമയെ കണ്ടെത്തി മോതിരം ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.