പത്തനാപുരം: പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മാതാവ് ബീനയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്.
റിന്‍സിയുടെ മുറിയ്ക്ക് രണ്ട് വാതിലാണുള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട ബീന സംശയംതോന്നി വീടിനുള്ളിലെ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു. കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.