മുംബൈ: ഐഎസ്എല്‍ നാലാം സീസണില്‍ മലയാളി താരം റിനോ ആന്‍റോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് റിനോ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. അരാത്ത ഇസുമി, ജാക്കിചന്ദ് സിംഗ്, ലാല്‍റുതാര എന്നിവരേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.
ഡ്രാഫ്റ്റിലെ വിലയേറിയ താരമായ യൂജിന്‍സണ്‍ ലിങ്‌ദോ കോല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കും. ബ്ലാസ്‌റ്റേഴ്‌സ് ലിങ്‌ദോയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും ടീമിലെത്തിക്കാൻ സാധിച്ചില്ല. മലയാളി താരം സക്കീർ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി.
ലീഗില്‍ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കായി 205 താരങ്ങളെയാണ് ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 12 പേർ മലയാളി താരങ്ങളാണ്. സി. കെ. വിനീത്, സന്ദേശ് ജിംഗാൻ എന്നിവരെ നിലനിർത്തിയിരുന്ന കേരളത്തിന് ഒരു അണ്ടര്‍ 21 താരം അടക്കം കുറഞ്ഞത് 13 പേരെയാണ് ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാൻ സാധിക്കുക.