കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം റിനോ ആന്റോ ടീം വിടാൻ ഒരുങ്ങുന്നു. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് തയാറാകത്തതിനെ തുടർന്നാണ് മലയാളി താരം മഞ്ഞ അഴിക്കാൻ തയാറെടുക്കുന്നതെന്നാണ് വിവരം. ബ്ലാസ്റ്റേഴ്സുവിട്ടാൽ തന്റെ പഴയ തട്ടകമായ ബംഗളൂരു എഫ്സിയിലേക്കാവും റിനോ മടങ്ങിപ്പോകുക.
ബംഗളൂരു എഫ്സിയുമായി റിനോ പുതിയ കരാർ ഒപ്പുവച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇക്കാര്യം ക്ലബും റിനോയും സ്ഥിരീകരിച്ചിട്ടില്ല.സൂപ്പർ കപ്പിനു ശേഷമായിരിക്കും റിനോ ടീം വിടുക.
സൂപ്പർ കപ്പ് വരെയാണ് റിനോയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ കാലാവധി. അതിനാൽ സൂപ്പർ കപ്പിൽ റിനോ ടീമിനൊപ്പമുണ്ടാകും. ബംഗളൂരു എഫ്സിയിൽനിന്നാണു റിനോ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.