പഴയങ്ങാടി: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന ആക്ഷേപം.
അതേ സമയം പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. വാദ്യകലാകാരനായ എം.പി.പ്രകാശൻ (50), മാടായി കോളജ് എസ്എഫ് ഐ കോളജ് യൂനിയൻ ഭരണ സമിതി അംഗവുമായ ഉപജിത്ത് ഉപേന്ദ്രൻ (18) എന്നിവർക്ക് എതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
ഒന്നര മാസം മുമ്പ് നടന്ന സംഭവം സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പോലിസ് കേസെടുക്കുകയും കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപെടുത്തുകയും ചെയ്തിരുന്നു.
പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു
പഴയങ്ങാടി: പോക്സോ കേസിൽ പ്രതിയായ മാടായി കോളജ് യൂണിയൻ ഭാരവാഹിയായ ഉപജിത്ത് ഉപേന്ദ്രനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.
അതിനിടെ പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു നേരത്തെ നടത്തിയ സമരത്തിന് നേരെ എസ്എഫ്ഐ അക്രമം അഴിച്ചു വിട്ടതായി കെഎസ് യു ആരോപിച്ചു.
എസ് എഫ് ഐ ഏരിയ സെക്രട്ടറി റമീസിന്റെയും കോളജ് ചെയർമാൻ ആദർശിന്റെയും നേതൃത്വത്തിലായിരുന്നു അക്രമമെന്നും കെഎസ് യു കുറ്റപ്പെടുത്തി.
സംഭവത്തിൽ കെഎസ് യു മാടായി കോളജ് യൂണിറ്റ് അംഗം അതുൽ പോളയ്ക്ക് മർദനമേറ്റു, അതുൽ പോളയെ പയ്യന്നൂർ പ്രിയദർശനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന എസ് എഫ് ഐ ക്രിമിനലുകളെ നിലക്ക് നിർത്തണമെന്ന് കല്യാശരേരി കെ എസ് യു ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത സാഹചര്യത്തിൽ മാടായി കോളജ് ഒന്നാം വർഷ ബിരുതവിദ്യാർഥിയായ ഉപജിത്ത് ഉപേന്ദ്രനെ കോളജിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തതായി പ്രിൻസിപ്പൽ പ്രേംകുമാർ അറിയിച്ചു.