നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തി ഋഷി. ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷകകരുടെ മനസിൽ വളരെ വേഗം സ്ഥാനം പിടിച്ച താരമാണ് ഋഷി. അഭിനയത്തിനു പുറമേ താരം നല്ലൊരു ഡാൻസർ കൂടിയാണ്.
ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ.