തിരക്ക് കാരണം ബിഗ് ബോസ് പൂർണമായും കാണാൻ കഴിയാറില്ല. ഇപ്പോൾ എല്ലാവരും ബിഗ് ബോസിൽ കാണുന്നതാണ് ഋഷിയുടെ യഥാർഥ സ്വഭാവം. ബിഗ് ബോസിലേക്കു പോവുന്നതിനു തലേ ദിവസം കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു.
അവൻ ഒരു പാവമാണ്. അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി. എല്ലാവരോടും ഭയങ്കര സ്നേഹമാണ്. അവനു പെട്ടെന്നു കരച്ചിൽ വരും, ആത്മാർഥത കൂടുതൽ ഉള്ളതുകൊണ്ടാണത്.
അവൻ ബിഗ് ബോസിൽ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഷോയുടെ സമ്മർദം ഒക്കെ വരുമ്പോൾ ചിലപ്പോഴവൻ മാറിയേക്കും. ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, പെട്ടെന്ന് കരയുകയും ചെയ്യും. അതു തന്നെയാണ് ഇപ്പോൾ ബിഗ് ബോസിലും കാണുന്നത്. -നിഷ സാരംഗ്