കൊച്ചി: മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലെ വിദേശ മലയാളികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തിനുപുറമേ കർണാടക തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽകൂടി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലൂടെ കടത്താൻ ശ്രമിച്ച 30 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. സംസ്ഥാന എക്സൈസ് ഇന്റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടുത്ത്.
ഈ സംഘത്തെ നിയന്ത്രിക്കുന്ന കുവൈറ്റ് മലയാളി ഭായിയേയും ദുബായി മലയാളി ബോസിനേയും പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനാണ് എക്സൈസിന്റെ തീരുമാനം.