ചാരുംമൂട്: പെണ്‍കുട്ടികൾ സ്വയരക്ഷയ്ക്കായി മുളക് സ്പ്രേയും മൂർച്ചയുള്ള പിച്ചാത്തിയും കരുതണമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് .നൂറനാട് സി.ബി.എം എച്ച് എസ്.എസിൽ സ്കൂൾ വിമുക്തി ക്ലബിന്റെ ലഹരിക്കെതിരെയുള്ള കുട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം തടയാൻ സമൂഹത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ല. കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും ഒരേപോലെ ബാധ്യതയുണ്ട്. സ്കൂളിൽ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ തല്ലുകൊടുത്ത് തിരുത്താൻ അധ്യാപകർ തയ്യാറാവണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. പിറ്റിഎ പ്രസിഡന്റ് പ്രഭ വി. മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.രാധാകൃഷ്ണപിള്ള, ജില്ലാ എക്സൈസ് കമ്മീഷണർ എൻ.എസ്. സലീംകുമാർ, മാനേജർ ജയശ്രീ തന്പി, ആക്ടിംഗ് മാനേജർ പി.ആർ. കൃഷ്ണൻനായർ, ഹെഡ്മിസ്ട്രസ് ആർ. സജിനി, പഞ്ചായത്ത് അംഗങ്ങളായ ആർ. മഞ്ജു, എസ്.രജനി, സോമലത, കണ്‍വീനർ വി. വിജയകുമാർ, എച്ച്. സജിത്ത്, ശോഭ ജയകൃഷ്ണൻ, ദീപസന്തോഷ്, ഉഷാകുമാരി, ജെ. ഹരീഷ് കുമാർ, ആർ. സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.