കോട്ടയം: ഗ്രൗണ്ടിലും ക്യാപ്റ്റനായി ഋഷിരാജ് സിംഗ്. എക്സൈസ് സംസ്ഥാന കലാ കായിക മേളയ്ക്ക് തുടക്കം കുറിച്ച് മാന്നാനം സെന്റ് എ്രഫേംസ് സ്കൂൾ മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിലാണ് എക്സൈസ് വകുപ്പ് കമ്മീഷണർ ഋഷി രാജ് സിംഗ് വയനാട് ജില്ലാ ക്യാപ്റ്റനായി ഗ്രൗണ്ടിൽ ഇറങ്ങിയത്. ആലപ്പുഴ ജില്ലയുമായിട്ടായിരുന്നു മത്സരം.
ടോസിൽ ആലപ്പുഴ ടീമിന് ബാറ്റിംഗും വയനാട് ടീമിന് ബൗളിംഗുമാണ് കിട്ടിയത്.
മിഡിൽ ഫിൽഡിംഗ് പൊസിഷനിലാണ് ഋഷിരാജ് സിംഗ് സ്ഥാനമുറപ്പിച്ചത്. ആദ്യ ഓവറിൽ തന്നെ മൂന്നാം ബോളിൽ ആലപ്പുഴയുടെ ഗോപീ ക്യഷ്ണനെ ഒൗട്ടാക്കി വയനാട് ടീം കുതിപ്പ് തുടങ്ങി. എന്നാൽ രണ്ടാം ഓവറിൽ ആലപ്പുഴയിലെ ബാറ്റിൽ നിന്നും സിക്സ് പറന്നതോടെ അദേഹം തന്നെ ടീം അംഗങ്ങളെ വിളിച്ച് കൂട്ടി തന്ത്രങ്ങൾ മെനഞ്ഞു.
ഓരോ ബോളിലും തന്റെ ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദേഹം മറന്നില്ല. നാലാം ഓവറിൽ മെഡിൽ സ്റ്റംപ് രണ്ടായി ഒടിച്ചുകൊണ്ട് വയനാട് ടീം വിണ്ടും മുന്നോട്ട് കുതിച്ചു. ഇടയ്ക്ക് സിക്സുകളും ഫോറുകളും പറന്നങ്കിലും അദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഫീൽഡിംഗ് ശക്തമായിരുന്നു.
വയലറ്റ് നിറത്തിലുള്ള ജഴ്സിയായിരുന്നു വയനാടിന് വെള്ള ബനിയനും ചുവപ്പ് പാന്റുമായിരുന്നു ആലപ്പുഴയുടെ ജേഴ്സി. ആദ്യ ഇന്നിംഗ്സിൽ ആലപ്പുഴ 80 റണ്‍സ് നേടി. ആറ് വിക്കറ്റ് നഷ്ടമായി.