കൊച്ചി: കൊച്ചിയിലെ ബാറുകളിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരത്തിലെ രണ്ടു ബാറുകളിൽ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകൾക്കെതിരെയും മറ്റ് 10 പേർക്കെതിരെയും കേസെടുത്തു.
കലൂർ ലാൻഡ് മാർക്ക്, ഇടപ്പള്ളി മാൻഷൻ എന്നീ ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.