പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് 5000 രൂപവരെ പിഴവിധിക്കാന്‍ സ്‌കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിംഗ്. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വയരക്ഷയ്ക്കായി ആയോധനകലകള്‍ അഭ്യസിക്കണമെന്നും സിംഗ് പറഞ്ഞു.’ബാഗില്‍ മുളക് സ്‌പ്രേയുമായി നടക്കുന്ന ഡല്‍ഹിയിലെ രീതി ഇവിടെയും വേണ്ടിവരുന്നു. എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികളുണ്ടാക്കണം.പതിനെട്ടുവയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണും ഇരുചക്രവാഹനവും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം.’ ഡിജിപി പറയുന്നു.
കൗമാരക്കാരിലെ ലഹരി ഉപയോഗം തടയാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊട്ടാരക്കര ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ആയുഷ് 2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഋഷിരാജ് സിംഗ് ഇക്കാര്യം പറഞ്ഞത്.