ഒരു ഐപിഎസ് ഓഫീസര്‍ എന്നതിലുപരിയായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ശരിക്കുമൊരു താരം തന്നെയാണ്. അദ്ദേഹത്തിന്റെ ചില നടപടികളും ഉത്തരവുകളും പ്രസ്താവനകളുമൊക്കെ പലപ്പോഴും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ പല ശീലങ്ങളും പ്രത്യേകതകളും കൗതുകമുണര്‍ത്തുന്നതുമാണ്.
അക്കൂട്ടത്തിലൊന്നാണ് ഋഷിരാജ് സിംഗിന്റെ സൈക്കിലിംഗ് ഭ്രമം. സൈക്ലിങ്ങില്‍ അദ്ദേഹമൊരു സിങ്കമാണ്. ഒന്നും രണ്ടുമല്ല, ദിവസം 24 കിലോമീറ്ററാണ് സിംഗ് സൈക്കിള്‍ സവാരി നടത്തുന്നത്. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ടു വരെ പോയിവരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശ്രദ്ധയില്‍പെടുന്ന നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയാണ് സൈക്ലിങ്ങിനിടെയുള്ള സിംഗിന്റെ മറ്റൊരു ജോലി.
സിംഗിന്റെ ഈ പ്രവര്‍ത്തിയിലൂടെ പിടിവീഴുന്നത് പല ഫ്രീക്കന്മാര്ക്കുമാണ്. ചില ബൈക്കുകാര് ഓവര്‍ സ്പീഡിലായിരിക്കും. ചിലര്‍ക്കു ഹെല്‍മറ്റുണ്ടാകില്ല. നമ്പര്‍ നോട്ടുചെയ്തു ട്രാഫിക്കില്‍ അറിയിക്കും. തുടര്‍ന്ന് അവര്‍ ഫൈനും ഈടാക്കും. അതുകൊണ്ട് ഫ്രീക്കന്മാരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് സിംഗിന്റെ നിര്‍ദ്ദേശം.
സൈക്കിളായിരുന്നു എന്റെ ജീവിതം. സ്കൂള്‍ നാളുകള്‍ മുതല്‍ ജീവിതത്തിന്റെ ഭാഗമായി സൈക്കിളുണ്ട്. ഋഷിരാജ് സിംഗ് പറയുന്നു. ഏതായാലും രാവിലെ പൊതുവഴിയില്‍ നിയമം ലംഘിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.