ബോളിവുഡ് ഏറെ ആരാധിച്ചിരുന്ന താര ദന്പതികളാണ് ഹൃത്വിക് റോഷനും സൂസൈൻ ഖാനും. എന്നാൽ വളരെ പെട്ടെന്നായിരുന്നു പതിനാലു വർഷം നീണ്ട ദാന്പത്യത്തിൽ നിന്ന് ഇരുവരും മോചനം നേടിയത്. വിവാഹമോചനശേഷവും രണ്ടുപേരും നല്ല സുഹൃത്തുക്കളായി തുടർന്നു.
ഇപ്പോൾ വീണ്ടും ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ഹൃത്വിക്കും സൂസൈനും ഒന്നിക്കാൻ തീരുമാനിച്ചതായാണ് പുതുതായി വരുന്ന വാർത്തകൾ. വിവാഹ മോചനം കുട്ടികളെ ബാധിച്ചതിനാലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനേത്തുടർന്ന് ഹൃദാനും ഹൃഹാനും പഠനത്തിൽ പിന്നോട്ടു പോകുകയും പൊതുജീവിതത്തിൽ നിന്നു മാറി നിൽക്കുകയുമായിരുന്നു.
സൂസൈനിൽ നിന്ന് അകലാൻ ഇഷ്ടമില്ലാത്തതിനാലും എപ്പോഴും മക്കൾക്കൊപ്പം ഉണ്ടാകുന്നതിനായും ഹൃത്വിക് സൂസൈനും മക്കൾക്കുമായി തന്റെ വീടിനടുത്ത് പുതിയ വീട് വാങ്ങി.