വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്‌ബോസ് സീസണ്‍ ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു.
പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്‍.
ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്.
ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച് സംസാരിച്ചിരുന്നു. റിതു ഇക്കാര്യം പറയുന്നിതിനിടെ മണിക്കുട്ടന് നിന്നെ ഇഷ്ടമാ എന്ന് റംസാനും പറഞ്ഞു. ഇതുകേട്ട് അതിന് ഞാന്‍ എന്ത് ചെയ്യണം എന്തായിരുന്നു റിതുവിന്റെ മറുപടി.
രണ്ട് പേര്‍ക്കും ഇവിടെ ഇരുന്ന് ചില്ലാവാലോ, ഷൈന്‍ ചെയ്യാലോ എന്ന് റംസാന്‍ റിതുവിനോട് പറഞ്ഞു. ഇതുകേട്ട് നിനക്ക് മിഷേലിന്റെ കൂടെയാന്നും ഷൈന്‍ ചെയ്തൂകൂടായിരുന്നോ എന്നാണ് റിതു റംസാനോട് ചോദിച്ചത്.
ഞാന്‍ പ്രേമിക്കാന്‍ മുട്ടിയിട്ട് ഇവിടെ വന്നതല്ലെന്നും റിതു പറഞ്ഞു. തുടര്‍ന്ന് ഇവിടെ ശ്രീനിഷ് അരവിന്ദ് പേളി മാണി ജോഡിയെ പോലെ നിനക്കും ആവാം എന്ന് റംസാന്‍ പറഞ്ഞു.
അപ്പോ നിനക്കും വരും നീ വിഷമിക്കേണ്ട എന്നായിരുന്നു റംസാനോട് റിതുവിന്റെ മറുപടി. ഇതുകേട്ട് എനിക്ക് വേണ്ടെന്നായിരുന്നു റംസാന്‍ പറഞ്ഞത്. റിതു മണിക്കുട്ടന്‍, മണിറിതു, മണ്ഡരൂ, എന്ന് റിതുവിനെ കളിയാക്കിയും റംസാന്‍ തമാശരൂപേണ പറഞ്ഞു.