ആദ്യ റിലേഷൻഷിപ്പ് ഉപേക്ഷിച്ച്, രണ്ടു മൂന്ന് വർഷം കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തെ റിലേഷൻഷിപ്പ്. അത് പോയത് ബർഗർ വാങ്ങി തരാഞ്ഞിട്ടാണ്. പിന്നീട് ഞാൻ റിലേഷൻഷിപ്പുകളിലേക്കു പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ് ചെയ്തത്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം.
ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം. ഞാൻ ഇപ്പോൾ എന്റെ കരിയർ നോക്കുവാണ്.
എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് എന്റെ യാത്ര. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റാണ്. -റിതു മന്ത്ര